ന്യായീകരണമില്ലാത്ത തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കണം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യായീകരണമില്ലാത്ത തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കണം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: ന്യായീകരണമില്ലാത്ത തീവ്രവാദത്തിന് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. തീവ്രവാദത്തിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്നാവര്‍ത്തിക്കുകയാണ് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിലും ഇന്ത്യ. രാജ്യം കൊവിഡിന്റെ വലിയ ഭീഷണി നേരിട്ടപ്പോള്‍ പോലും തീവ്രവാദ ഭീഷണി തുടര്‍ന്നു. തീവ്രവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം. തീവ്രവാദ ഫണ്ടിംഗിന്റെ വഴികള്‍ കണ്ടെത്തി അടക്കണം. ഷാങ്ഹായ് സഹകരണ സംഘടനകളുടെ ഉത്തരവാദിത്തം അതാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നല്ല ബന്ധത്തിലല്ലാത്തതിനാല്‍ ഇന്ത്യ- പാക് ഉഭയകക്ഷി ചര്‍ച്ച നടക്കാനുള്ള സാധ്യത വിരളമാണെന്നാമ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗോവക്ക് പുറപ്പെടും മുന്‍പ് എസ്. സി. ഒ അംഗങ്ങളുമായി ചര്‍ച്ചക്ക് പാകിസ്ഥാന്‍ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനൊപ്പം റഷ്യന്‍, ചൈനീസ് വിദേശകാര്യമന്ത്രിമാരും ഗോവയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെയും, ചൈനയുടെയും വിദേശകാര്യമന്ത്രിമാരുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *