കെ.എ.എച്ച്.എസ്.ടി.എ 22-ാം സംസ്ഥാന സമ്മേളനം

കോഴക്കോട്: സേവ് ഹയർസെക്കണ്ടറി എന്ന മുദ്രാവാക്യവുമായി കെ.എ.എച്ച്.എസ്.ടി.എ 22-ാം സംസ്ഥാന സമ്മേളനം മാർച്ച് 5,6 തിയ്യതികളിൽ കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. 5-ാം തിയ്യതി ഉച്ചക്ക് ശേഷം സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി പതാക ഉയർത്തുന്നതോടെ രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും. ശേഷം സംസ്ഥാന കമ്മിറ്റി യോഗവും ‘പൊതുവിദ്യാഭ്യാസ ഏകീകരണവും ഹയർസെക്കണ്ടറിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അക്കാദമിക് ശിൽപശാലയും നടക്കും. 5 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും.
6-ാം തിയ്യതി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. മേയർ ഡോ.ബീന ഫിലിപ്പ് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തും. ഹയർ സെക്കണ്ടറി റീജ്യണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ അക്കാദമിക പ്രതിഭകളെ അനുമോദിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ, ഡോ.ആബിദ പുതുശ്ശേരി, ഇ.എം.ദേവസ്യ, സണ്ണി.എം, സജ ിഅലക്‌സാണ്ടർ തുടങ്ങിയവർ സംസാരിക്കും.
തുടർന്നു ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ 7ാംത് അനന്തമൂർത്തി പുരസ്‌കാരം മുനീറിൽ നിന്ന് വി.ആർ.സുധീഷ് ഏറ്റുവാങ്ങും. ഡോ.ജോർജ്ജ്.ടി.അബ്രഹാം, വിൻസെന്റ്.പി, ജോൺസൺ ചെറുവള്ളി, ഡോ.ജയ്‌മോൻ പി.ജേക്കബ് തുടങ്ങിയവർ സംസാരിക്കും.
പ്ലസ് വൺ പൊതുപരീക്ഷയുടെ മാർക്ക് ഉപരി പഠനത്തിന് പരിഗണിക്കുന്നത് നിർത്തലാക്കണം,
പ്രസ് വൺ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ എണ്ണം 50 ആയി നിജപ്പെടുത്തണം,
അഞ്ച് വർഷം സർവ്വീസ് പൂർത്തിയാക്കിയ ഹയർസെക്കണ്ടറി ജൂനിയർ അധ്യാപകരെ എച്ച് എസ് എസ് ടി തസ്തികയിലേക്ക് പ്രമോട്ട് ചെയ്യാനുള്ള മുൻ സർക്കാർ തീരുമാനം നടപ്പിലാക്കണം,
ശമ്പള പരിഷ്‌ക്കരണത്തിൽ സർവ്വീസ് വെയിറ്റേജ് പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം ഉന്നയിച്ചത്. 14 ജില്ലകളിൽ നിന്ന് 200 പ്രതിനിധികൾ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *