കോഴിക്കോട്: വർഗീയ പ്രചാരണം അഴിച്ചുവിട്ട് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന വിജയ യാത്ര ആർ എസ് എസ് ആസൂത്രണം ചെയ്ത കലാപത്തിനുള്ള മുന്നൊരുക്കമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ വർഗ്ഗീയ വാദികളായി ചിത്രീകരിച്ച് സവർണ വിഭാഗങ്ങളെ ബിജെപിയുടെ നിഴലിലാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ബിജെപി പയറ്റുന്നത്. അപകടകരമായ ഈ വിപത്തിനെതിരെ പ്രതികരിക്കാൻ യുഡിഎഫും എൽഡിഎഫും തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
