കോഴിക്കോട്: പ്രശസ്ത കവി ആർ.രാമചന്ദ്രന്റെ സ്മരണാർത്ഥം പൂർണ്ണ പബ്ലിക്കേഷൻസും, ആർ.രാമചന്ദ്രൻ അനുസ്മരണ സമിതിയും സംഘടിപ്പിക്കുന്ന അവാർഡ് സമർപ്പണവും, പുസ്തക പ്രകാശനവും മാർച്ച് 4ന് വൈകിട്ട് 5 മണിക്ക് ടിബിഎസ് ഹാളിൽ നടക്കും. അനുസ്മരണ കമ്മിറ്റി സെക്രട്ടറി ഡോ.കെ.വി.തോമസ് അദ്ധ്യക്ഷത വഹിക്കും. പി.കെ.ഗോപി അവാർഡ് സമർപ്പിക്കും. സെബാസ്റ്റ്യൻ രചിച്ച കൃഷിക്കാരൻ എന്ന കവിതാ സമാഹാരത്തിന് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരമാണ് സമ്മാനിക്കുന്നത്. ആർ.രാമചന്ദ്രന്റെ കവിതകൾ എന്ന പുസ്തകം ഡോ.കെ.എം.സുരേന്ദ്രൻ, ഡോ.കെ.ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യും. ആർ.രാമചന്ദ്രൻ അനുസ്മരണം കെ.വി.സജയ് നിർവ്വഹിക്കും. എൻ.ഇ.ബാലകൃഷ്ണ മാരാർ, വിനീത സുധാകർ ആശംസകൾ നേരും. സെബാസ്റ്റ്യൻ മറുമൊഴി നടത്തും. എൻ.ഇ മനോഹർ സ്വാഗതവും, മുരളി.ആർ നന്ദിയും പറയും.
