ചികിത്സാ സഹായം

കോഴിക്കോട്: ചേളന്നൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നമ്പ്യാപുറത്ത് മീത്തൽ താമസിക്കും കടവത്ത് താഴത്ത് സതീശൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്റർകെയർ സെന്റർ റേഡിയോളജി കാർഡിയോ തൊറാസിക് ആന്റ് വാസ്‌ക്യുലർ സർജറി വിഭാഗത്തിൽ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. സർജറിക്ക് 12 ലക്ഷം രൂപ ചിലവ് വരും. നിർദ്ധനരായ ഈ കുടുംബത്തെ സഹായിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. വാർഡ് മെമ്പർ എം.കെ.രാജേന്ദ്രൻ ചെയർമാനും, കയ്യട്ടയിൽ സതീശൻ കൺവീനറും നമ്പ്യാപുറത്ത് മധുകുമാർ ട്രഷററുമാണ്. കനറാ ബാങ്കിന്റെ ചേളന്നൂർ ശാഖയിൽ 1909101032219, IFSC CNRB001909 നമ്പരായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകൾ സഹായിക്കണമെന്ന് ജനകീയ കമ്മിറ്റി അഭ്യർത്ഥിച്ചു. ഫോൺ: 9446649064,9895 386126,9746439463.

 

Share

Leave a Reply

Your email address will not be published. Required fields are marked *