നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പബ്ബിലെ ഡി. ജെയില്‍ രാമായണസീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചു. പബ്ബിനെതിരേ നോയിഡ പോലീസ് സ്വമേധയാ കേസ് എടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനുമാണ് കേസെടുത്തത്. സീരിയലിലെ യഥാര്‍ഥ സംഭാഷണം മാറ്റി ഡബ്ബ ചെയ്ത് ചേര്‍ത്ത് പാട്ടിനൊപ്പം ഡി.ജെക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതോടെ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നോയിഡയിലെ സെക്ടര്‍ 38 ല്‍ ഗാര്‍ഡന്‍സ് ഗലേറിയ മാളില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോര്‍ഡ് ഓഫ് ഡ്രിങ്ക്സ് പബ്ബിന്റെ ഉടമ മനാക് ചൗധരിയും മാനേജര്‍ അഭിഷേകുമാണ് അറസ്റ്റിലായത്. കേസില്‍ ഡി. ജെയേയും പ്രതിചേര്‍ത്തു.