‘വ്രതം’ സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കും: പി.കെ അബ്ദുള്‍ ലത്തീഫ്

‘വ്രതം’ സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കും: പി.കെ അബ്ദുള്‍ ലത്തീഫ്

കോഴിക്കോട്: വ്രതം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുമെന്നും ഐക്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തരുതെന്നും എം.ഇ.എസ് ജില്ലാപ്രസിഡന്റ് പി.കെ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. എം.ഇ.എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ പരസ്പരം സഹകരിക്കണം. വ്യക്തിബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍, സമൂഹത്തില്‍ എല്ലാ മേഖലകളിലും കൂടിയാലോചനകള്‍ ഉണ്ടാകണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. മഹത്തായ ഭരണഘടനയും നമുക്കുണ്ട്. ദേശീയതയുടെ പേരില്‍ ഒരു വിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുമ്പോള്‍ അസഹിഷ്ണുതയും ഭയപ്പാടും പ്രചരിപ്പിക്കപ്പെടുമ്പോള്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ച് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമം എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.
ഹമീദ് ഫസല്‍  ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എ.ടി.എം അഷ്‌റഫ്, കെ.വി സലീം, ബി.എം സുധീര്‍, പി.ടി ആസാദ്, ടി.പി.എം സജല്‍ മുഹമ്മദ്,കെ.ഇ ഇസ്മായില്‍ ഓര്‍ക്കാട്ടേരി,  ഒ.കെ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *