മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ 16 പ്രതികളില്‍ രണ്ടു പേരെ വെറുതേ വിട്ടതില്‍ പ്രതികരണവുമായി സഹോദരിയും അമ്മയും. കേസില്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. ഇതില്‍ രണ്ടു പേരെ വെറുതേ വിട്ടതിനെതിരേ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. അതേസമയം, കോടതിയുടെ വിധി പൂര്‍ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു.
16 പ്രതികളില്‍ 14 പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ കോടതിയോട് നന്ദി പറയുകയാണ്. എന്നാല്‍, ണ്ടുപേരെ വെറുതെ വിട്ട നടപടിയില്‍ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്ന് സഹോദരി പറഞ്ഞു. രണ്ടു പേരെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ പോകുമെന്ന് അമ്മയും പറഞ്ഞു.
ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി, അവഗണന തുടങ്ങി പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോവും. വെറുതെ വിട്ട രണ്ടുപേര്‍ക്ക് കൂടി ശിക്ഷ വാങ്ങി നല്കാന് ഏതറ്റം വരെ പോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
