അട്ടപ്പാടി മധുകൊലക്കേസ്; വിധി നീതിപൂര്‍വമെന്ന് അഭിഭാഷകന്‍ സിദ്ദിഖ്

അട്ടപ്പാടി മധുകൊലക്കേസ്; വിധി നീതിപൂര്‍വമെന്ന് അഭിഭാഷകന്‍ സിദ്ദിഖ്

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ നീതിപൂര്‍വമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടാതെന്ന് അഭിഭാഷകന്‍ സിദ്ദിഖ്. പ്രതികള്‍ക്ക് മധുവിനെ കൊല്ലണമെന്ന് മനപ്പൂര്‍വ്വം ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ്.സി, എസ്.ടി വകുപ്പ് പ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകന്‍ സിദ്ദിഖ് പറഞ്ഞു.

ഓരോരുത്തരും ചെയ്ത കുറ്റങ്ങള്‍ വെവ്വേറെയാണ് കോടതിയില്‍ വിചാരണ നടന്നത്. വ്യത്യസ്തമായ ശിക്ഷയാണ് ഓരോ പ്രതികള്‍ക്കും ലഭിക്കുക. വെറുതെ വിട്ട രണ്ടുപേരുടേയും കേസിലെ കുറ്റം വളരെ ചെറുതാണ്. 304(2) ല്‍ പരമാവധി പത്തുവര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. കോടതിയുടെ മുന്നില്‍ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *