ഡല്‍ഹി മദ്യനയ അഴിമതിക്കേസ് : കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് : കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

ന്യൂഡല്‍ഹി:  ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ.കവിതയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എം.എല്‍സി യുമായ കവിത ഇ.ഡി യുടെ ഡല്‍ഹി ഓഫീസില്‍ ഹാജരായത്. നേരത്തേ കേസില്‍ അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രപിള്ളയ്‌ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്‌തേക്കും.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നു.  എന്നാല്‍,വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ല എന്ന് കവിത ഇ.ഡി യെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഹാജരാവാന്‍ ഇ.ഡി നിര്‍ദ്ദേശിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *