നെയ്റോബി: യേശുക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരനെ കുരിശില്‍ തറയ്ക്കാനൊരുങ്ങി നാട്ടുകാര്‍. ഒടുവില്‍ ജീവന്‍ അപകടത്തിലാണെന്ന് പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചു. എലിയു സിമിയു എന്ന വ്യക്തിയാണ് ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് പരാതിയുമായി എത്തിയത്. നാട്ടുകാര്‍ തന്നെ കുരിശില്‍ തറയ്ക്കാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.
കെനിയയിലെ ബങ്കാമ കൗണ്ടിയിലായിരുന്നു സംഭവം. വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ച് പുറത്തിറങ്ങുന്ന എലിയു സിമിയു താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സഹികെട്ട നാട്ടുകാര്‍ എലിയു ശരിക്കും യേശു ക്രിസ്തുവാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞ് ഇയാളെ യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ തീരുമാനിച്ചു. എലിയുവിനെ ദുഃഖ വെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടെ പെട്ടുപോയ എലിയു തന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.