ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ വെറും 20 രൂപ, ഓഫറുമായി കൊച്ചി മെട്രോ

ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ വെറും 20 രൂപ, ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകളായ യാത്രക്കാര്‍ക്ക് വമ്പിച്ച ഓഫറുമായി കൊച്ചി മെട്രോ. മാര്‍ച്ച് എട്ടിന് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും ഏത്ര ദൂരവും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. യാത്ര ചിലവാകട്ടെ വെറും 20 രൂപ മാത്രം. അന്നേ ദിവസം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *