തൃശ്ശൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം; മൂന്ന് കാറുകള്‍ കത്തിനശിച്ചു

തൃശ്ശൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം; മൂന്ന് കാറുകള്‍ കത്തിനശിച്ചു

  • അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ തീപിടുത്തം. കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഹൈസണ്‍ മോട്ടോര്‍ കാര്‍ ഷോറൂമില്‍ രാവിലെ ആറ് മണിക്കാണ് തീപിടിത്തമുണ്ടാകുന്നത്. സംഭവസമയം ഷോറൂമില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. തീപിടുത്തത്തില്‍ മൂന്ന് കാറുകള്‍ കത്തിനശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *