ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരന്‍ മോദി :ഇറ്റാലിയന്‍ പ്രധാനമന്ത്രി

ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരന്‍ മോദി :ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രധാനമന്ത്രിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി.ലോകത്തെ പ്രമുഖ നേതാവാണെന്ന് അദ്ദേഹം തെളിയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെത്തിയ മെലോനി പറഞ്ഞു.

റെയ്സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലെത്തിയ ജോര്‍ജിയ മെലോനിയെ രാഷ്ട്രപതിഭവനിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.റെയ്സിന ഡയലോഗിന്റെ എട്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടകന്‍.ജോര്‍ജിയ മെലാനിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായ അവരെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാര്‍തി പവാറാണ് മെലോനിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അറ്റോണിയോ തജാനിയും വ്യവസായ പ്രമുഖരുടെ സംഘവും അവര്‍ക്കൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോര്‍ജിയ മെലോനിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ളത് സുദൃഢമായ ബന്ധമാണെന്നും അത് ഇനിയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ പറഞ്ഞു. ജോര്‍ജിയ മെലാനിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *