മുട്ടം സോക്കര്‍ 2023-സിക്‌സസ് ഫുടബോള്‍ ടൂര്‍ണമെന്റ്: സ്മാര്‍ട്ട് ബോയ്‌സ് മുട്ടം ജേതാക്കള്‍

മുട്ടം സോക്കര്‍ 2023-സിക്‌സസ് ഫുടബോള്‍ ടൂര്‍ണമെന്റ്: സ്മാര്‍ട്ട് ബോയ്‌സ് മുട്ടം ജേതാക്കള്‍

അബുദാബി: അബുദാബി മദിന സായിദിനടുത്തുള്ള സമ്മിറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് അബുദാബി എം.എം.ജെ. സി കമ്മിറ്റി സംഘടിപ്പിച്ച മുട്ടം സോക്കര്‍ 2023 -സിക്‌സസ് ഫുടബോള്‍ ടൂര്‍ണമെന്റില്‍ സ്മാര്‍ട്ട് ബോയ്‌സ് മുട്ടം ജേതാക്കളായി. ഒണ്‍ലി ഫ്രഷ് ലയണ്‍സ് മുട്ടം റണ്ണര്‍ അപ്പായി. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ട്രൈബ്രേക്കറിലാണ് സ്മാര്‍ട്ട് ബോയ്‌സ് മുട്ടം വിജയികളായത്. മുട്ടത്തെ പ്രഗത്ഭരായ ഒമ്പത് ടീമുകളാണ് മുട്ടം സോക്കറില്‍ പങ്കെടുത്തത്. ലയണ്‍സ് മുട്ടത്തിന്റെ ജംഷീദാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. സഹദിനെ ബെസ്റ്റ് ഡിഫെന്‍ഡര്‍ ആയി തിരഞ്ഞെടുത്തു. സ്മാര്‍ട്ട് ബോയ്‌സിന്റെ അഷ്ഫാഖ് മികച്ച ഗോള്‍കീപ്പറായും ഫായിസ് മികച്ച പ്ലെയര്‍ ആയും തെരെഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫിയും 50000 രൂപ പ്രൈസ് മണിയും ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സ്മാര്‍ട്ട് ബോയ്‌സിന് കൈമാറി. റണ്ണറപ്പ് ട്രോഫിയും 30,000 രൂപ പ്രൈസ് മണിയും അല്‍ മുവൈലി ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ഫൈസല്‍ എസ്.വി.പി ലയണ്‍സ് മുട്ടത്തിന് കൈമാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *