ബി.ജെ.പി സര്‍ക്കാരിന്റെ കണ്‍കെട്ട് വിദ്യ; ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ചു; ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് അനു ചാക്കോ

ബി.ജെ.പി സര്‍ക്കാരിന്റെ കണ്‍കെട്ട് വിദ്യ; ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ചു; ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് അനു ചാക്കോ

കൊച്ചി: ബി.ജെ.പി സര്‍ക്കാരിന്റെ കണ്‍കെട്ട് വിദ്യയാണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ. രാജ്യത്തെ ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ച ബജറ്റ് നിരാശാജനകമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും അനു ചാക്കോ വ്യക്തമാക്കി.
രാജ്യത്തെ സാധാരണക്കാര്‍ക്ക് നികുതി വര്‍ധിപ്പിച്ച് കോര്‍പ്പറേറ്റ് ഭീമന്മാരുടെ നികുതി എഴുതിത്തള്ളുന്ന ബജറ്റ് ആണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും അനുചാക്കോ പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ തൊഴിലെടുത്തിരുന്ന തൊഴിലുറപ്പ് പദ്ധതിയെ പരിപൂര്‍ണ്ണമായി അവഗണിക്കുകയും ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ട പരിഗണന നല്‍കാതെ പൂര്‍ണ്ണമായി മറക്കുകയും ചെയ്തുഎന്ന് മാത്രമല്ല രാജ്യത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ആവശ്യമായ ഒരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ യുവാക്കളോട് ചെയ്തത് കടുത്ത വഞ്ചനയാണെന്നും അനു ചാക്കോ കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *