കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര ഇന്ന് ജില്ലയിലെത്തും. രാവിലെ ഇരിങ്ങണ്ണൂരിലെത്തുന്ന ജാഥ ആവോല, കല്ലാച്ചി, മൊകേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. മൂന്നിന് കുറ്റ്യാടി, പാലേരി, കൂത്താളി, പേരാമ്പ്രയിലും നാലിന് വെള്ളിയൂര്‍, നടുവണ്ണൂര്‍, ഉള്ളിയേരി, ബാലുശ്ശേരി എന്നിവിടങ്ങളിലും അഞ്ചിന് നന്മണ്ട, നരിക്കുനി, മടവൂര്‍, ചാത്തമംഗലം, ആറിന് കട്ടാങ്ങല്‍, മണാശ്ശേരി, മുക്കം, പന്നിക്കോട് സമാപിക്കും. മേഴ്സി അലക്സാണ്ടര്‍, ഡോ: ജോയ് ഇളമണ്‍, ഡോ: അനില്‍ ചേലേമ്പ്ര, ഡോ: മനോജ് സാമുവല്‍, സി.പി നാരായണന് എന്നിവര്‍ ജില്ലയിലെ പര്യടനത്തിന് ദിവസ ക്യാപ്റ്റന്മാരായി പദയാത്ര നയിക്കും. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രമേഷ് വൈസ് ക്യാപ്റ്റനാണ്. സ്വീകരണകേന്ദ്രങ്ങളില്‍ പരിഷത്ത് കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന കലാജാഥയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്വാഗതസംഘം ചെയര്മാന് എ.പ്രദീപ് കുമാര്‍ (മുന്‍ എം.എല്‍.എ), കണ്‍വീനര്‍ പി.കെ സതീഷ്, പരിഷത്ത് സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.ടി രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി.എം ഗീത, സെക്രട്ടറി പി.എം വിനോദ് കുമാര്‍, ജില്ലാ കമ്മിറ്റിയംഗം ഇ, അശോകന് എന്നിവര്‍ പങ്കെടുത്തു.
