മാഹി: തൃശൂരില്‍ നടന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ മാഹിയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അഭിമാന നേട്ടമുണ്ടാക്കി. വ്യക്തിഗതയിനത്തില്‍ മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സൂളിലെ മുഹമ്മദ് ഫര്ഹാന് കെ.കെ മൂന്നാം സ്ഥാനവും പന്തക്കല്‍ ഐ.കെ കുമാരന് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ അര്ശിന് .കെ നാലാം സ്ഥാനവും നേടി. ഇതു കൂടാതെ ഡോ. അംബേദ്ക്കര്‍ കോ-ഓപ്പ് സ്കൂളിലെ ഹൈസം താഹിര്‍ അബൂ, കസ്തൂര്‍ബ ഗാന്ധി ഗവ.ഹൈസ്കൂളിലെ സാവന സന്തോഷ്, തരുണ്‍ ശശിധരന്, നിമേയ എസ്. പ്രദീപ് എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.
അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയിഡ് മത്സരത്തില്‍ എക്സല്‍ പബ്ലിക്ക് സ്കൂളിലെ വി.പി മോഹനന് നാലാം സ്ഥാനവും ഗവണ്മെന്റ് മിഡില്‍ സ്കൂളിലെ ജയിംസ് സി. ജോസഫിന് പ്രത്യേക സമ്മാനവും ലഭിച്ചു.
