ഗുരുവായൂര്‍: പ്രജാപിതാ ബ്രഹ്മ കുമാരിസ് ഈശ്വരീയ വിശ്വവിദ്യലയം ഗുരുവായൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ശിവ അവതരണ വിളംബര സന്ദേശ യാത്രയ്ക്ക് തുടക്കം കുറിച്ചു. കണ്ടാണിശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. യാത്ര ഡയറക്ടര്‍ ബ്രഹ്മാകുമാരി സൈരന്ധ്രി, വത്സല സിസ്റ്റര്‍ പുഷ്പകലാ സിറ്റര്‍, സരിത സിസ്റ്റര്‍ തുടങ്ങിയ ബി.കെ. സിസ്റേറഴസ്, ബ്രദേഴ്സ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
