കോഴിക്കോട്: എലത്തൂര്‍ എ.പി.എല്‍.പി സ്കൂള്‍ 90ാം വാര്‍ഷികവും സി.എം.സി ഹൈസ്കൂള്‍ 75ാം വാര്‍ഷികവും നാലിന് ശനി വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അഡ്വ. എം. രാജനും കണ്‍വീനര്‍ കെ. ജയന്തിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എ.കെ ശശീന്ദ്രന് സ്മൃതി 2023 ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യതിഥിയാവും. എഴുത്തുകാരന് വി.ആര് സുധീഷ് മുഖ്യപ്രഭാഷണം നടത്തും. ഡി.ഡി.ഇ മനോജ് മണിയൂര്‍ പ്രതിഭകളെ ആദരിക്കും. വിരമിക്കുന്ന അധ്യാപകര്‍ക്ക് സ്കൂള്‍ മാനേജര്‍ സി.എം രാജന് ഉപഹാരം നല്‍കും. രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകീട്ട് ആറ് മുതല്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.
ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥിസംഗമം, പൂര്‍വ അധ്യാപകസംഗമം, കലാപരിപാടികള്‍, സംസാകാരിക സമ്മേളനങ്ങള്‍, വിദ്യാഭ്യാസ സെമിനാറുകള്‍, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റുകള്‍, എക്സിബിഷന്, നാടകം, രചനാ മത്സരങ്ങള്‍, പ്രതിഭകളെ ആദരിക്കല്‍, സ്കൂള്‍ കലോത്സവം, ശാസ്ത്ര ക്ലാസുകള്‍, സുവനീര്‍ എന്നിവ തുടര്‍ന്ന് സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ: എം. രാജന്, കെ. ജയന്തി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന്, വി. ബൈജു എന്നിവര്‍ സംബന്ധിച്ചു.
