മാഹി: മാഹി ആശുപത്രി റോഡിലെ സജ്ന കോംപ്ലക്സില്‍ നിര്‍ത്തിയിട്ട സുപ്രഭാതം ലേഖകന്‍ പി.എം മുരളീധരന്റെ KL 11 Q 2762 ഹീറോ ഹോണ്ട സ്പ്ലണ്ടര്‍ ബൈക്ക് മോഷണം പോയി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാക്കളെ കണ്ടെത്തിയിട്ടുണ്ട്. മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രഥോത്സവം നടക്കുന്ന വേളയിലാണ് മോഷണം നടന്നത്. മാഹി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
