മലാപറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്‌കൂള്‍ നാലിന് ഉദ്ഘാടനം ചെയ്യും

മലാപറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്‌കൂള്‍ നാലിന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക് സ്‌കൂള്‍ ഫെബ്രുവരി നാലിന് രാവിലെ 11ന് കേന്ദ്ര രാജ്യരക്ഷാ സഹമന്ത്രി ഡോ: അജയ് ഭട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയ സമിതി പ്രസിഡന്റ് പി.ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
കേരളീയ തനിമ വിളിച്ചോതുന്ന തരത്തില്‍ സൈനിക് വിദ്യാര്‍ഥികള്‍ കേന്ദ്ര മന്ത്രിയെയും വിശിഷ്ട വ്യക്തികളെയും സ്വീകരിക്കും. ചടങ്ങില്‍ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് സൈനിക് സ്‌കൂളിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കും. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് അനുഗ്രഹഭാഷണവും രാഷ്ട്രീയ സ്വയം സേവക സംഘം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ മുഖ്യഭാഷണവും നടത്തും.
‘വേദവ്യാസ വിദ്യാലയം ഇന്നലെ, ഇന്ന്, നാളെ’ പ്രവര്‍ത്തന പദ്ധതി വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് അഡ്വ: കൃഷ്ണ വര്‍മ അവതരിപ്പിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യാതിഥിയായ കേന്ദ്രമന്ത്രിയെ ഉപഹാരം നല്‍കി ആദരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ശോഭിത ക്ഷേമ സമിതി പ്രസിഡന്റ് അഡ്വ: സിന്ധു മാതൃസമിതി പ്രസിഡന്റ് പി. ജയലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രിന്‍സിപ്പല്‍ എം. ജ്യോതീശന്‍ സ്വാഗതവും ലിജി രാജീവ് നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ പി.ശങ്കരന്‍ മാസ്റ്റര്‍ (വിദ്യാലയ സമിതി പ്രസിഡന്റ്), എം. ജ്യോതീശന്‍ (പ്രിന്‍സിപ്പല്‍), അഡ്വ: കൃഷ്ണ വര്‍മ (വിദ്യാലയ സമിതി വൈസ് പ്രസിഡന്റ്), വി.കെ ഷൈനു (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *