കൊച്ചി: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പോലിസ്
രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ അതിജീവിത ചോദ്യം ചെയ്തു. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്ക്കോടതി ഉത്തരവെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു. അതേസമയം സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയുടെ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.