അങ്കവളപ്പില്‍ പറമ്പ് കവലയില്‍ അപകട ഭീഷണിയായി വൈദ്യുതിത്തൂണ്‍

അങ്കവളപ്പില്‍ പറമ്പ് കവലയില്‍ അപകട ഭീഷണിയായി വൈദ്യുതിത്തൂണ്‍

മാഹി: പള്ളൂര്‍ സബ്ബ്‌സ്റ്റേഷന് പിറകുവശത്തായി അവറോത്ത് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡില്‍ അങ്കവളപ്പില്‍ പറമ്പ് കവലയില്‍ അപകട ഭീഷണിയായി വൈദ്യുതിത്തൂണ്‍. തുരുമ്പ് പിടിച്ച് അടിഭാഗം ദ്രവിച്ച് മറിഞ്ഞ് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ പരിസരവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടതോടെ കനിഞ്ഞു കിട്ടിയ പുതിയ തൂണ്‍ ഇവിടെ സ്ഥാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു.  എന്നാല്‍ വൈദ്യൂതി ലൈനിന്റെ കണക്ഷന്‍ പഴയ തൂണില്‍ നിന്നും പുതിയ തൂണിലേക്ക് മാറ്റി കൊടുക്കാന്‍ വൈദ്യൂതി വകുപ്പ് ജീവനക്കാര്‍ക്ക് ഇതുവരെ സമയം കിട്ടിയില്ല. ഒരു അപകടം വരാന്‍ കാത്തിരിക്കുകയാണോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഒരു മരകൊമ്പ് ലൈനില്‍ പൊട്ടിവീണാല്‍ മറിഞ്ഞുവിഴാന്‍ പാകത്തിലാണ് തൂണിന്റെ നില്‍പ്പ്. സ്പിന്നിംഗ് മില്‍, അവറോത്ത് ഗവ. മിഡില്‍ സ്‌കൂള്‍, അവറോത്ത് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നിരവധി പേര്‍ പോകുന്ന റോഡും ശോചനിയാവസ്ഥയിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *