ദുബായ്: കള്ളക്കടത്ത് സംഘങ്ങളുടെ വലയിലകപ്പെടാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി. ഇത്തരം ചതിക്കുഴികളില്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുടേയും തട്ടിക്കൊണ്ട് പോകപ്പെട്ടവരുടേയും കഥകള്‍ കേരളത്തില്‍നിന്ന് വരുന്നത് ആശങ്കാജനകമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതും സ്വന്തം ജീവന്‍പോലും അപകടത്തിലാക്കുന്നതുമാണ് കള്ളക്കടത്ത് ഇടപാടുകള്‍. സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളേയും ക്വട്ടേഷന്‍ സംഘങ്ങളേയും അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
