അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടന്നു

അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടന്നു

അഴിയൂര്‍: ഹിരോഷിമ,നാഗസാക്കി ദിനത്തിന്റെ ഭാഗമായി അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിപ്പിച്ചു. പ്രധാനാധ്യാപിക ടി.കെ പ്രീതയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധവിരുദ്ധ റാലി സ്‌കൂള്‍ മുതല്‍ കരുവയില്‍ ലോഹ്യ വായനശാല, എ.കെ.ജി റോഡ്, പൂഴിത്തല എസ്.കെ.ബി.എസ് റോഡ്എ ന്നിവിടങ്ങളിലൂടെ തിരിച്ച് സ്‌കൂളിലേക്ക് പ്രവേശിച്ചു. ലാലി ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ ഹിബ ഫാത്തിമ, പി.ടി.എ, എം.ടി.എ ഭാരവാഹികളായ നസീന, ഫൗമിന, നസീഹ, സീനത്ത്, ഷാലിയ, റസീന, ഫാസില, റീജ ടീച്ചര്‍, ആതിര ടീച്ചര്‍ എന്നിവര്‍ റാലിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ വച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും, വീഡിയോ പ്രദര്‍ശനവും, പ്ലക്കാര്‍ഡ് നിര്‍മ്മാണം, സഡാക്കോ പക്ഷി നിര്‍മാണം എന്നീ പരിപാടികള്‍ നടന്നു.

ടി.കെ പ്രീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുദ്ധവിരുദ്ധ സമ്മേളനം സംസ്ഥാന നദീജല സംരക്ഷണസമതി വൈസ് ചെയര്‍മാനും എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സി.കെ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. യുദ്ധത്തിന്റെ കെടുതികളെ പറ്റിയും അത് കുട്ടികള്‍ക്കും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി റിയാസ് മാഹി സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡന്റ് നിസ്ഫത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *