- ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടി പി.വി സിന്ധു. ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കനേഡിയന്‍ താരത്തെ തകര്‍ത്താണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്. സ്കോര്‍: 21-15, 21-13.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. സിന്ധുവിന്റെ ആദ്യ സ്വര്‍ണവും. 2018ലെ ഗെയിംസില്‍ വെള്ളിയും 2014ല്‍ വെങ്കലവും നേടിയിരുന്നു. ഇതോടെ 18 സ്വര്‍ണവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
