തലശ്ശേരി: കഴിഞ്ഞ മൂന്ന് മാസമായി കാണാതായ കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ മുതിയങ്ങ തൈക്കണ്ടിയില്‍ നബീസുവിന്റെ മകന്‍ സലീമി(48) നെ കാണ്മാനില്ല. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇയാള്‍ കൈകള്‍ കൊണ്ട് മുഷ്ടി ചുരുട്ടി ബലം പിടിച്ച് ആംഗ്യങ്ങള്‍ കാട്ടാറുള്ള പ്രകൃതക്കാരനാണ്. പുകവലി സ്വഭാവമുണ്ട്. വെളുത്ത് മെലിഞ്ഞ് ഏകദേശം 167സെ.മി.ഉയരമുള്ള ഇയാള്‍ ഇക്കഴിഞ്ഞ മെയ് ആറിന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കറുത്ത ജീന്‍സും, നീല ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കതിരൂര്‍ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 04902305888, 9497947251.
