ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നാല് എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. ടി.എന്‍ പ്രതാപന്, രമ്യഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്പെന്ഷന് പിന്‍വലിക്കാനുള്ള പ്രമേയമാണ് പാസായത്.
അരി, പാല് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കും ജി.എസ്.ടി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ ലോക്സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിനാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡുയര്‍ത്തി സഭയില്‍ വരില്ല എന്ന് ഉറപ്പ് നല്‍കണമെന്നും എങ്കില്‍ എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.