സോണിയ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധത്തിന് കോണ്‍ഗ്രസ്

സോണിയ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദേശം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയ ഗാന്ധിയില്‍ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്നാണ് ഇ.ഡി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം. ഇന്നലെ ഏഴു മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. അഞ്ച് ഉദ്യോഗസ്ഥര സംഘത്തിന് മുന്നില്‍ സോണിയ ഗാന്ധി ഹാജരാകും.

ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇന്നും ഇ.ഡി ആസ്ഥാനത്ത് ഒരുക്കും.അതേസമയം ഇന്നും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Share

Leave a Reply

Your email address will not be published. Required fields are marked *