സതാംപ്റ്റണ്‍: ഇംഗ്ല്ണ്ടിനെതിരേയുള്ള ഇന്ത്യയുടെ ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം രാത്രി 10.30ന് ആരംഭിക്കും.
ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഇന്ത്യയ്ക്ക് ആശ്വാസമായി നായകനായി രോഹിത് ശര്‍മ മടങ്ങിയെത്തും. കൊവിഡ് ബാധിച്ചതിനാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര രോഹിത് ശര്‍മക്ക് നഷ്ടമായിരുന്നു.
മൂന്ന് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കി.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്/ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്.
ടീം ഇംഗ്ലണ്ട്: ജോസ് ബട്ട്‌ലര്‍, ജേസണ്‍ റോയ്, ഡേവിഡ് മാലാന്‍, മൊയീന്‍ അലി, ലിയാം ലിവിങ്‌സ്‌റ്റോണ്‍, ഫില്‍ സാല്‍ട്ട്, ഹാരി ബ്രൂക്, റിച്ചാര്‍ഡ്, ഗ്ലീസന്‍, മാത്യു പാര്‍ക്കിന്‍സണ്‍, സാം കറന്‍/ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദന്‍/റീസ് ടോപ്ലി/ടൈമല്‍ മില്‍സ്.
