സോഫിയ പാരഡൈസ് 40ാം വാര്‍ഷികാഘോഷം 17ന് ടൗണ്‍ഹാളില്‍

സോഫിയ പാരഡൈസ് 40ാം വാര്‍ഷികാഘോഷം 17ന് ടൗണ്‍ഹാളില്‍

കോഴിക്കോട്: കഴിഞ്ഞ 40 വര്‍ഷമായി സിനിമ-സീരിയല്‍-നാടക രംഗത്തിനാവശ്യമായ കോസ്റ്റിയൂം ഐറ്റംസ് വില്‍പനയ്ക്കും വാടകയ്ക്കും നല്‍കുന്ന നല്‍കുന്ന സോഫിയ പാരഡൈസിന്റെ 40ാം വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടനവും സമ്മാനദാനവും ടൗണ്‍ഹാളില്‍ 17ന് ഞായര്‍ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. വാര്‍ഷികാഘോഷ ഉദ്ഘാടനം മേയര്‍ ബീനാഫിലിപ്പ് നിര്‍വഹിക്കും . സോഫിയ പാരഡൈസ് മാനേജിങ് ഡയരക്ടര്‍ യു.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.   സിസ്റ്റര്‍ ജെസീന.എ.സി (പ്രൊവിഡന്‍ഷ്യല്‍ സുപ്പീരിയര്‍ ഓഫ് സൗത്തേണ്‍ പ്രൊവിന്‍സ്)യെ ചടങ്ങില്‍ ആദരിക്കും.

സിനിമ-സീരിയല്‍ കലാകാരികളായ ശാരദ പാലത്ത്, ഗിരിജ രവീന്ദ്രന്‍ എന്നിവര്‍ക്ക് ടി.സിദ്ദീക്ക് എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും. ബെസ്റ്റ് ആക്ടര്‍ ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡിന് അര്‍ഹരായ അല്‍വിയ മരിയ, അല്‍ഫിയ.എം.ജെ, അദിക, ആയുഷ്, അല്‍വിന്‍.ജോണ്‍.കെ.എം, അലൈന മരിയ,  അഹമ്മദ് വസാന്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ബെസ്റ്റ് ആക്ടര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാക്കളായ ഒലിത വേങ്ങേരി, ആയിശഗിയ കാരപ്പറമ്പ്, ഉത്തര ഉണ്ണി കൊയിലാണ്ടി, അക്ഷര്‍രാജ് കാലിക്കറ്റ്, പര്‍തിവ് കണ്ണൂര്‍, ഷനോജ് പറമ്പില്‍കടവ്, ആത്മിക ഉദീപ് കുറ്റ്യാടി, ഉദീപ് കുറ്റ്യാടി, യദുകൃഷ്ണന്‍ കണ്ണൂര്‍ എന്നിവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും.

ഇല്ലിക്കെട്ട് നമ്പൂതിരി, കെവി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി നായര്‍, സിനിമ-സീരിയല്‍ നടി സാംബവി, സിനിമ നടന്‍ ശ്രീകുമാര്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.വി മുബാറക്,മുഹമ്മദ് മാസില്‍, ശാരദ പാലത്ത്, ഗിരിജ രവീന്ദ്രന്‍, കേരള വ്യാപാരി വ്യവസായി ജില്ലാപ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, ട്രഷറര്‍ സുനില്‍കുമാര്‍.വി, കലാമണ്ഡലം ലത നമ്പൂതിരി, കലാമണ്ഡലം വിജില, കലാമണ്ഡലം ആതിര, സിനിമ-സീരിയല്‍ നടന്‍ അജയ് കല്ലായ്, അഹമ്മദ് റസ്‌ലി ആശംസകള്‍ നേരും. സംഘാടക സമതി ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഷുക്കൂര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോയ് പ്രസാദ് പുളിക്കല്‍ നന്ദിയും പറയും. 1983ല്‍ ജലസേചനവകുപ്പ് മന്ത്രിയായിരുന്ന പി.വി ഗംഗാധരനാണ് നടക്കാവില്‍ സോഫിയാ പാരഡൈസ് ഉദ്ഘാടനം ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *