കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മില്‍ തുറന്ന പോര്

കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മില്‍ തുറന്ന പോര്

കോഴിക്കോട്: സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസമായപ്പോഴേക്കും കോണ്‍ഗ്രസ്സിനുള്ളില്‍ കലാപം. യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കെപിസിസി ആസ്ഥാനത്ത് പത്ര സമ്മേളനം വിളിച്ചാണ് അദ്ദേഹം സര്‍ക്കാരിനെതിരെ വാളോങ്ങിയത്. അടൂര്‍ പ്രകാശ് തുടര്‍ന്ന് എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍കണ്ടും പരാതി നല്‍കി. മുന്നണി കണ്‍വീനര്‍ എന്ന നിലയ്ക്ക് തന്നോടാലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നായിരുന്നു പരാതി. ഭരണത്തിലേറി നാലുമാസത്തോളമായിട്ടും ബോര്‍ഡ്-കോര്‍പറേഷനുകളിലേക്ക് നിയമനം നടത്താത്തതും ചര്‍ച്ചയായിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസ്സിനുള്ളില്‍ പുകയുകയാണ്.

എക്‌സാലോജിക് കേസില്‍ സര്‍ക്കാരിന്റെ നിലപാടാണ് ഇപ്പോള്‍ അമര്‍ഷം അണപൊട്ടി പുറത്തേക്കൊഴുകിയിരിക്കുന്നത്. പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കിയ ആളാണെന്നും യാതൊരു ദാക്ഷിണ്യവും പാടില്ലെന്നാണ് യുവനേതാക്കളടക്കം പരസ്യമായി പറയുന്നത്. ടീം യുഡിഎഫ് എന്ന് വി.ഡി.സതീശന്‍ പറയുമ്പോഴും സെല്‍ഫ് ഗോളടിച്ച് ടീമിനെ പരാജയപ്പെടുത്താന്‍ ചിലര്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണെന്നാണ് യുഡിഎഫിനകത്തെ അടക്കംപറച്ചില്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അടൂര്‍ പ്രകാശിനെതിരെയും, കെ.സുധാകരനെതിരെയും കെ.മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയതും കൂട്ടിവായിക്കുമ്പോള്‍, തര്‍ക്കങ്ങളും, ആരോപണങ്ങളും തുടരാനാണ് സാധ്യത.

 

 

കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മില്‍ തുറന്ന പോര്

Share

Leave a Reply

Your email address will not be published. Required fields are marked *