സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ജാമ്യമില്ല

സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ജാമ്യമില്ല

സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി സ്‌പെഷല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാ നീട്ടി. ഇതോടെ ഇരുവരും ജയിലില്‍ തന്നെ തുടരും.

ഒക്ടോബര്‍ 13നാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെ സിജെപി നടത്തിയ മിന്നല്‍ സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വന്‍ തടസ്സങ്ങള്‍ തീര്‍ത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ മന്ദിര്‍ മാര്‍ഗിലെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിഹാര്‍ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാല്‍, അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതില്‍ സിജെപി കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ, അഭിജീത് ദീപ്‌കെക്കൊപ്പം വിമാനത്തില്‍ വെച്ച് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *