കോഴിക്കോട്: അസംസ്കൃത വസ്്തുക്കളുടെ വില വര്ദ്ധന മൂലം പാദരക്ഷ വ്യവസായ മേഖല പ്രതിസന്ധിയിലാണെന്ന് ഫൂട്ട്വെയര് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് ഓഫ് കേരള (ഫൂമ)യുടെയും, കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഫൂട്ട്വെയര് ഇന്ഡസ്ട്രി (സിഫി(SIFI)) ഭാരവാഹികള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില് ഉല്പ്പന്നങ്ങളുടെ വില വര്ദ്ധിപ്പിക്കാന് നിര്ബന്ധിതരായിരിക്കുകയാണെന്നവര് കൂട്ടിച്ചേര്ത്തു. ഗള്ഫ് മേഖലയിലടക്കം തുടരുന്ന യുദ്ധങ്ങളും ആഗോള പ്രതിസന്ധികളുമാണ് പ്രതിസന്ധിക്ക് കാരണം. പാദരക്ഷാ നിര്മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്ക്ക് വില കുത്തനെ ഉയര്ന്നിരിക്കുകയാണ്. കേന്ദ്ര സര്ക്കാര് പെട്രോളിയം ഉല്പ്പന്നങ്ങള്ക്ക് നല്കിയ നികുതിയിളവ് എടുത്ത് മാറ്റിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര സര്ക്കാര് നികുതിയിളവ് തുടരുകയാണെങ്കില് പ്രതിസന്ധി കുറയ്ക്കാന് സാധിക്കുമെന്നവര് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നൂറിലധികം ചെറുകിട കമ്പനികളും, ആയിരക്കണക്കിന് തൊഴിലാളികളും ആശ്രയിക്കുന്ന മേഖലയാണിത്. പാദരക്ഷകളുടെ വിലയില് 10% വില വര്ദ്ധനവാണ് വരുത്തുന്നതെന്നവര് കൂട്ടിച്ചേര്ത്തു. ഈ മേഖല സംരക്ഷിക്കാന് സര്ക്കാരിന്റെ ഇടപെടലുകളുണ്ടാവണം. ജിഎസ്ടി റീഫണ്ട് ലഭിക്കാന് കാലതാമസം ഒഴിവാക്കണം. വാര്ത്താസമ്മേളനത്തില് റസാക്ക് വികെസി, രജിത്ത് മുല്ലശ്ശേരി, ഷമേദ് കൊല്ലമ്പലത്ത്, ഷംസുദ്ദീന്.കെ.വി, കെപിഎ ഹാഷിം, അഖിലേഷ്. സി എന്നിവര് സംസാരിച്ചു.
