കോഴിക്കോട് :ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജീവനക്കാര്‍ക്കായി അത്തോളി എം ജെ 2 മഡ് ടര്‍ഫില്‍ രാത്രിയും പകലുമായി നടത്തിയ ആദ്യ ക്രിക്കറ്റ് ലീഗ്, ക്രിക്കറ്റ് പ്രേമികളിലും, ഉദ്യോഗസ്ഥര്‍ക്കിടയിലും ആവേശമായി, ജോലിയിലെ വിരസത അകറ്റി സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും, സംസ്ഥാന തലത്തില്‍ തദ്ദേശ ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് കൂടുതല്‍ മികച്ച കളിക്കാരെ കണ്ടെത്തുവാനുമായിരുന്നു ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം,
മത്സരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ് ബൗള്‍ ചെയ്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ബാറ്റ് വീശി ഉദ്ഘാടനം നിര്‍വഹിച്ചു, ക്രിക്കറ്റ് മാത്രമല്ല മറ്റ് കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു ഉദ്യോഗസ്ഥരുടെ വിരസത അകറ്റി അവരെ ഉര്ജ്ജസ്വലരാക്കുവാന് ഇത്തരം മത്സരങ്ങള്‍ ഉതകുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടീ ഷാഹുല്‍ ഹമീദ് സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മറ്റിക്ക് വേണ്ടി , കോര്പ്പറേഷന് ചെറുവണ്ണൂര്‍ നല്ലളം സോണല്‍ ഉദ്യോഗസ്ഥന് പത്മ കുമാര്‍ നന്ദിയും അറിയിച്ചു.
പ്രൈസ് മണി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 6 ടീമുകള്‍ ഏറ്റുമുട്ടിയതില്‍ ടി പി ഫസല്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്, സ്വപ്നേഷ് സാരംഗ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉള്ള എല്‍ എസ് ജി ഡി ലയണ്‍സ്, എല്‍ എസ് ജി ഡി ലോക്കല്‍ ടീമുകള്‍ ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തില്‍ എല്‍ എസ് ജി ഡി ലയണ്‍സ് വിജയികളായി. വരും വര്‍ഷങ്ങളിലും ടൂര്‍ണ്ണമെന്റ് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്രിക്കറ്റ് ആവേശം പടര്‍ത്തി തദ്ദേശ സ്വയംഭരണ വകുപ്പ്,
കോഴിക്കോട് ക്രിക്കറ്റ് ലീഗ് സീസണ്
