കോഴിക്കോട്: ഭാഷാശ്രീ. ആര്‍. കെ.രവിവര്‍മ്മ സംസ്ഥാന സാഹിത്യ പുരസ്‌കാരം വിജയന്‍ ചെറുവറ്റയുടെ മുഖങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ആര്‍.കെ. രവിവര്‍മ 10-ാം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കോഴിക്കോട് എം എല്‍ എ അഡ്വ. കെ ജയന്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.വി. കെ വസന്തകുമാര്‍ വൈജയന്തിപുരം അധ്യക്ഷം വഹിച്ചു .പരീദ് കണ്ണങ്കണ്ടി , കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥികളായി.ദേവദാസ് പാലേരി, ശങ്കരന്‍ നടുവണ്ണൂര്‍,സഹദേവന്‍ മൂലാട്, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി സ്വാഗതവും സദന്‍ കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു.
വിജയന്‍ ചെറുവറ്റ പുരസ്‌കാരം ഏറ്റുവാങ്ങി
