ചെറുകഥ കവിത സായാഹ്നം സംഘടിപ്പിച്ചു

ചെറുകഥ കവിത സായാഹ്നം സംഘടിപ്പിച്ചു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10ന് ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ മുന്നോടിയായി ചെറുകഥ കവിതാ സായാഹ്നം സംഘടിപ്പിച്ചു. കവി മോഹനന്‍ പുതിയോട്ടില്‍ ഉദ്ഘാടനം ചെയ്തു. വായന മറ്റൊരു ലോകത്തേക്ക് കൂട്ടിപ്പോകുമെന്നും തുറന്നുവെക്കപ്പെട്ട കണ്ണുകള്‍ ഉള്ളവനാണ് കവിയെന്നും മോഹനന്‍ പുതിയോട്ടില്‍ പറഞ്ഞു. അരുതായ്മകളെ അരുതെന്ന് വിളിച്ചു പറയാന്‍ സാഹിത്യകാരന്മാര്‍ക്ക് ആവണം. നന്മകളെ സമൂഹത്തിലേക്ക് എത്തിക്കുന്നത് എഴുത്തുകാരാണ്. കരുണയില്‍ നിന്നാണ് കൃതികള്‍ ഉണ്ടാകുന്നത് എന്നതിന് തെളിവാണ് നമ്മുടെ ആദ്യകാവ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാരമ്പര്യമായി സാഹിത്യത്തിന് വളക്കൂറുള്ള കോഴിക്കോടന്‍ മണ്ണില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കാനുള്ള പീപ്പിള്‍സ് റിവ്യൂവിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പീപ്പിള്‍സ് റിവ്യൂ മുഖ്യപത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. ശിവാനന്ദന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്മാന്‍ ഒഞ്ചിയം, ഷിബുദാസ് വേങ്ങേരി, പരപ്പില്‍ അനില്‍ എന്നിവരെ ആദരിച്ചു. സരസ്വതി ബിജു,
അജിത മാധവ്, ടി.ടി കണ്ടംകുട്ടി, വിജയന്‍ ചെറുവറ്റ, ഉസ്മാന്‍ ചാത്തന്‍ചിറ, ഡോ.രാജന്‍ മാണിയാടത്ത്, എസ്.കെ ശശി, ഗോപാലന്‍ ഉള്ളിയേരി ആനന്ദകുമാര്‍, കെ.പി ആലിക്കുട്ടി, പുരുഷു കക്കോടി, ആര്‍.കെ ഇരവില്‍ എന്നിവര്‍ കവിത- ചെറുകഥ അവതരിപ്പിച്ചു.

 

 

ചെറുകഥ കവിത സായാഹ്നം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *