ജില്ലയിലെ 10 ഡിവിഷന് കേന്ദ്രങ്ങളില്‍ ഇസ്സ കോഡ് സംഗമവും റാലിയും നടക്കും
കോഴിക്കോട്: ഈ മാസം 27ന് വരക്കലില്‍ വെച്ച് നടക്കുന്ന ഇസ്സ കോഡ് ജില്ലാ റാലി ‘ആശയ സഞ്ചാര’ത്തിന്റെ മുന്നോടിയായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റിനറി വോയേജ് സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (ശനി, ഞായര്‍) ജില്ലയിലെ 10 ഡിവിഷന് കേന്ദ്രങ്ങളില്‍ സെന്റനറി വോയേജിന് സ്വീകരണവും ഇസ്സ കോഡ് സംഗമങ്ങളും റാലികളും നടക്കും. രാവിലെ 8.30ന് മടവൂര്‍ സി എം മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജിന് തുടക്കമാകുന്നത്. തുടര്‍ന്ന് സി.എം. സെന്ററില്‍ വെച്ച് നരിക്കുനി ഡിവിഷന് ഇസ്സ കോഡ് സംഗമും നടക്കും.
പൂനൂര് ഡിവിഷന് ഇസ്സ കോഡ് സംഗമം മര്‍കസ് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10.30നും താമരശ്ശേരി ഡിവിഷന് സംഗമം ഉച്ചയ്ക്ക് 1.30ന് സുന്നി സെന്ററിലും ഓമശ്ശേരി ഡിവിഷന് സംഗമം വൈകിട്ട് 3.30ന് സുനനുല്‍ ഹുദ മദ്റസയിലും നടക്കും. വൈകിട്ട് 5.30ന് നോര്‍ത്ത് കാരശ്ശേരി മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇസ്സ കോഡ് സംഗമത്തിന് ശേഷം മുക്കം ടൗണില്‍ സമാപനം സമ്മേളനം നടക്കും. ഇതോടെ ഇന്നത്തെ വോയേജിന് സമാപനം കുറിക്കും.
നാളെ (ഞായര്‍) രാവിലെ 8.30ന് കാന്തപുരം എ പി മുഹമ്മദ് മുസ്്ലിയാര്‍ മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജ് പുനരാരംഭിക്കുന്നത്. തുടര്‍ന്ന്, ബിലാല്‍ സെന്ററില്‍ ഇസ്സ കോഡ് സംഗമം നടക്കും. കുന്ദമംഗലം ഡിവിഷന് സംഗമം മര്‍കസ് ഐ ടി ഐ ഹാളില്‍ രാവിലെ 10.30നും മാവൂര്‍ ഡിവിഷന് സംഗമം പൂവാട്ടുപറമ്പ് ജീലാനി സെന്റര്റില് ഉച്ചയ്ക്ക് 1നും ഫറോക്ക് ഡിവിഷന് സംഗമം മാത്തറ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 4നും നടക്കും.
വൈകിട്ട് 6ന് സ്റ്റേഡിയം മസ്ജിദില്‍ നടക്കുന്ന കോഴിക്കോട് ഡിവിഷന് ഇസ്സ കോഡ് സംഗമത്തോടെയാണ് സെന്റിനറി വോയേജ്് സമാപിക്കുന്നത്. ഓരോ ഡിവിഷന് കേന്ദ്രങ്ങളിലും ഡിവിഷനിലെ മുഴുവന്‍ ഇസ്സ കോഡ് അംഗങ്ങളും അണിനിരക്കുന്ന റാലിയും നടക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്ത, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മറ്റ് സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
എസ് എസ് എഫ് സെന്റിനറി വോയേജ് ഇന്നും നാളെയും
