കോഴിക്കോട്: ഉസ്മാന് ഒഞ്ചിയം രചിച്ച ആയിശയും, രാധയും (ചെറുകഥാ സമാഹാരം) ഒക്ടോബര്‍ 10ന് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പില്‍ വെച്ച് കവി പി.കെ.ഗോപി പ്രകാശനം ചെയ്യും. കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. ടി.പി.റഷീദ് പുസ്തകം ഏറ്റുവാങ്ങും. റൂബി പുസ്തക പരിചയം നടത്തും.എന്റെ വീട് പൊള്ളയാണ്, എസ്.കെ.ആശുപത്രിയിലാണ് എന്നീ പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഉസ്മാന് ഒഞ്ചിയം. ഈ രണ്ട് പുസ്തകങ്ങളും പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.
