ബംഗളൂരു: പരസ്യ മേഖലയില്‍ വെറും നാല് വര്‍ഷം കൊണ്ട് ഭാരത് മീഡിയ & എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (BMEG) ‘ഏജന്‍സി ഓഫ് ദി ഇയര്‍’, ‘ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍’ എന്നീ രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കി ചരിത്രം കുറിച്ചു. , 2026ലെ ല4ാ ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026 പുരസ്‌കാര വേദിയില്‍ വെച്ചാണ് ഈ രണ്ട് നേട്ടങ്ങളും ഒരുമിച്ചു കൈവരിച്ചത്.
വെറും നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നത് ഏതൊരു ഏജന്‍സിയെ സംബന്ധിച്ചും വളരെ കുറഞ്ഞ ഒരു കാലയളവാണ്. എന്നാല്‍ BMEG ആദ്യ ദിവസം മുതല്‍ കെട്ടിപ്പടുത്ത ഒരു പ്രവര്‍ത്തനശൈലിക്കുള്ള അംഗീകാരമായിട്ടാണ് കമ്പനി ഇതിനെ വിലയിരുത്തുന്നത്. ഡാറ്റ, ഇന്‍സൈറ്റ്, ഇമാജിനേഷന്‍, ടെക്‌നോളജി, കണ്ടന്റ്, മീഡിയ എന്നിവ വെവ്വേറെയായി പ്രവര്‍ത്തിക്കാതെ, ഒരൊറ്റ ശൃംഖലയായി പരസ്പരം കോര്‍ത്തിണക്കി മുന്നോട്ട് കൊണ്ടുപോയ തങ്ങളുടെ സ്ട്രാറ്റജി ശരിയായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണിതെന്നും അവര്‍ വ്യക്തമാക്കി.
VERSE Innovation കീഴില്‍ ഒരു വലിയ ലക്ഷ്യത്തോടെയാണ് BMEG രൂപീകൃതമായത്. ഇന്ത്യക്കാര്‍ എങ്ങനെ വായിക്കുന്നു, സ്‌ക്രോള്‍ ചെയ്യുന്നു, കാണുന്നു, ഷെയര്‍ ചെയ്യുന്നു എന്നതിനെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി നേടിയെടുത്ത കൃത്യമായ അറിവുകള്‍, വെറുമൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിന് മാത്രമല്ല, മറിച്ച് വമ്പന്‍ ബ്രാന്‍ഡുകളെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു തന്ത്രമായി മാറ്റാം എന്നതായിരുന്നു ്‌വരുടെ ലക്ഷ്യം.
പാരമ്പര്യമായി ലഭിച്ച വലിയൊരു നെറ്റുവര്‍ക്കോ ക്ലയന്റ് ലിസ്റ്റോ ഇല്ലാതെ തുടങ്ങി ആറ് വ്യത്യസ്ത വകുപ്പുകളായി തിരിയാതെ, ആറ് അത്യാധുനിക കഴിവുകള്‍ ഒരൊറ്റ ടീമായി ഒന്നിച്ച് പ്രവര്‍ത്തിച്ച് തങ്ങളെ വിശ്വസിച്ച ബ്രാന്‍ഡുകള്‍ക്ക് ഇവര്‍ മികച്ച സേവനങ്ങള്‍ നല്‍കി.
ഇത് BMEGയുടെ ആദ്യത്തെ വലിയ വിജയമല്ല. ABBY Awards 2026 വേദിയിലും ‘ഡിസൈന്‍ സ്‌പെഷ്യലിസ്റ്റ് ഏജന്‍സി ഓഫ് ദി ഇയര്‍’ പുരസ്‌കാരം BMEG സ്വന്തമാക്കിയിരുന്നു.
ഏജന്‍സി ഓഫ് ദി ഇയര്‍ & സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ കരസ്ഥമാക്കി BMEG
