ശാന്താരാമചന്ദ്രയുടെ നോവല്‍ ‘സ്വച്ഛന്ദമൃത്യു’ പ്രകാശനം നാളെ

ശാന്താരാമചന്ദ്രയുടെ നോവല്‍ ‘സ്വച്ഛന്ദമൃത്യു’ പ്രകാശനം നാളെ

കോഴിക്കോട് : സദ്ഭാവന ബുക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാന്താരാമചന്ദ്രയുടെ ഏഴാമത്തെ പുസ്തകം സ്വച്ഛന്ദമൃത്യു എന്ന നോവലിന്റെ പ്രകാശനം നാളെ വൈകു. 3.30 ന് പോലീസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സിറ്റി പോലീസ് കമ്മീഷണര്‍ എ.പി ഷൗക്കത്തലി നിര്‍വഹിക്കും. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.ആര്‍ നാഥന്‍ പുസ്തകം ഏറ്റുവാങ്ങും. മലയാളം സാഹിത്യ പഥം – കേരളം, ടാഗോര്‍ ഫൗണ്ടേഷന്‍ – കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ മലയാള സാഹിത്യപഥം പ്രസിഡന്റും സദ്ഭാവന ബുക്‌സ് എഡിറ്ററുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിക്കും. ഹര്‍ഷ ഷൗക്കത്ത് ഉപഹാര സമര്‍പ്പണം നടത്തും. കോളമിസ്റ്റും ടാഗോര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം ഡയരക്ടറുമായ നെല്ലിയോട്ട് ബഷീര്‍ മാസ്റ്റര്‍, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ മോഹനന്‍ പുതിയോട്ടില്‍, അബ്ദുള്ള കൊയിലാണ്ടി, ഇ.ആര്‍ ഉണ്ണി, എം.എ ഷെഹനാസ്, അജിത മാധവ്, ലിംസി ആന്റണി, രമ്യ ബാലകൃഷ്ണന്‍, നോവലിസ്റ്റ് ശാന്താരാമചന്ദ്ര എന്നിവര്‍ പ്രസംഗിക്കും. മലയാള സാഹിത്യപഥവും സദ്ഭാവന ബുക്സും ചേര്‍ന്നു നടത്തിയ രാമായണ പാരായണ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

 

 

ശാന്താരാമചന്ദ്രയുടെ നോവല്‍ ‘സ്വച്ഛന്ദമൃത്യു’ പ്രകാശനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *