ഭാഷാസേതു ദേശീയ അവാര്‍ഡ് ഡോ ആര്‍സുവിന് സമ്മാനിച്ചു

ഭാഷാസേതു ദേശീയ അവാര്‍ഡ് ഡോ ആര്‍സുവിന് സമ്മാനിച്ചു

കോഴിക്കോട്: വിവര്‍ത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെത്തിയ ഭാഷാ സമന്വയ വേദി അംഗങ്ങള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി കോളേജില്‍ ‘ദക്ഷിണേന്ത്യയില്‍ ഹിന്ദി അന്നും ഇന്നും’ എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുത്തു.നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ചടങ്ങില്‍ ഹിന്ദി സേവനത്തിനുള്ള പൂര്‍വ്വാപര്‍ ഭാഷാസേതു അവാര്‍ഡ് ഡോ ആര്‍സുവിന് സമ്മാനിച്ചു 51,000 രൂപ, കൃഷ്ണ ശില്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. പൂര്‍വ്വാപര്‍ മാസികയുടെ ആര്‍സു വിശേഷാല്‍പ്പതിപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു. എഡിറ്റര്‍ ഡോ സൂര്യപാല്‍ സിംഗ് അധ്യക്ഷത വഹിച്ചു. കേരളീയരുടെ ഭാഷാ വിവേകം അനുകരണീയവും ആദരണീയവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഹിന്ദി പഠിപ്പിച്ചത് ഗാന്ധിയുഗത്തിലെ ചൈതന്യം ഏറ്റുവാങ്ങിയവരായിരുന്നുവെന്നും ഹിന്ദി പഠനം ഭാരതത്തെ സമഗ്രതയില്‍ അറിയുവാനുള്ള വഴി തുറന്നു തന്നുവെന്നും മറുപടി പ്രസംഗത്തില്‍ ഡോ ആര്‍സു വെളിപ്പെടുത്തി.
കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ ജയശങ്കര്‍ തിവാരി, എഴുത്തുകാരായ ഘനശ്യാം അവസ്ഥി, രാജേഷ് ഓഝ, കെ ജയലക്ഷ്മി, ഡോ മഞ്ജുനാഥ്, . ശൈലേന്ദ്രനാഥ മിശ്ര, ശ്രീമാന്‍ സിംഗ്, കൃഷ്ണ നന്ദന്‍ തിവാരി, ഡോ ഒ വാസവന്‍, ഡോ രതീഷ് നിരാല, ഡോ പി ഗീത, ഡോ ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അവധ് യൂണിവേഴ്‌സിറ്റിയിലും മൂന്നു കോളേജുകളിലും നടന്ന സെമിനാറുകളില്‍ ഭാഷാ സമന്വയവേദി അംഗങ്ങള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

 

 

 

ഭാഷാസേതു ദേശീയ അവാര്‍ഡ് ഡോ ആര്‍സുവിന് സമ്മാനിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *