കോഴിക്കോട് : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ -പാരിസ്ഥിതികം- പദ്ധതിയുടെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി സ്ഥാപിക്കുന്ന മിയാവാക്കി മാതൃക സൂഷ്മവനം മേയര്‍ ഒ.സദാശിവന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചില്‍ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് മനോഹരമായ പ്രകൃതി ഭംഗിയുള്ള ഒരു ബീച്ചാക്കി മാറ്റുമെന്ന് മേയര്‍ പറഞ്ഞു. കോര്പ്പറേഷന് മാനാഞ്ചിറ അന്സാരിപാര്ക്കില് അനുവദിച്ച ഒരു സെന്റ് സ്ഥലത്താണ് സൂക്ഷ്മവനം സ്ഥാപിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലം എം.എല്‍.എ. അഡ്വ. വി.കെ ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരെ പരിഹാസ കഥാപാത്രങ്ങളായി കണ്ട മലയാളിയുടെ പഴയ മനോഭാവം മാറിയെന്ന് ഫൈസല്‍ ബാബു പറഞ്ഞു.
മുന്‍പ് സമൂഹത്തില്‍ വികസനത്തിനെതിര് നില്ക്കുന്ന തമാശ കഥാപാത്രങ്ങളായാണ് പരിസ്ഥിതി പ്രവര്‍ത്തനത്തെയും പ്രവര്‍ത്തകരെയും കണ്ടിരുന്നതെങ്കില്‍ 2018 ലെ ആദ്യ പ്രളയത്തിനു ശേഷം മലയാളി തന്റെ മനോഭാവം മാറ്റി. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് നമ്മുടെ ജീവവായു പോലെയാണെന്ന് ഇന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലാത്ത വിധത്തില്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയില്‍ പരിസ്ഥിതി, കാലാവസ്ഥവ്യതിയാന ഡയറക്ടറേറ്റിലെ പരിസ്ഥിതി പ്രോഗ്രാം മാനേജര്‍ ഡോ. ജോണ്‍ സി. മാത്യു മുഖ്യാതിഥിയായി. സി.ഡബ്ളിയു. ആര്.ഡി.എം. സീനിയര്‍ ശാസ്ത്രജ്ഞന് ഡോ. പി.ആര്. അരുണ്‍, സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിധിന് എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ ഡോ. എസ്.ജയശ്രീ സ്വാഗതം പറഞ്ഞു.
പ്രശസ്ത കവി പി.കെ. ഗോപി രചന നിര്‍വഹിച്ച പ്രകൃതി ഗാനം തളി സാമൂതിരി ഹൈസ്കൂളിലെ ഋതുപര്‍ണ എ.എച്ച്., നിവേദ്യ വി.കെ. എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്സണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദര്‍ശനം ചെയര്മാന് കെ.കെ.സഹീര്‍ നന്ദി പറഞ്ഞു.
പ്രശസ്ത കവി പി.കെ. ഗോപി,ഹോളി ക്രോസ് കോളേജിലെ ഡോ. രാകേഷ് ചന്ദ്രന്, ബി.ഇ.എം. ഗേള്‍സ് ഹൈസ്കൂളിലെ സിന്ധു പോള്‍, രാമകൃഷ്ണമിഷന്‍ ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി പരിസ്ഥിതി സംഘടനയായ പൃഥ്വി റൂട്ട്സിലെ ഹരികൃഷ്ണന്, കോര്പ്പറേഷന് കൗണ്‍സിലര്‍ നമ്പിടി നാരായണന്, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, പൗരപ്രമുഖരായ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ആര്.ജയന്ത് കുമാര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി എം. സുധീന്ദ്രകുമാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം ഇടിഐ കോര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി,
ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഭാഗം കണ്‍വീനര്‍ മണലില്‍ മോഹനന്, പ്രതീക്ഷ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ജെ. തോമസ്, നിറവ് വേങ്ങേരിയിലെ ബാബു പറമ്പത്ത്, പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി ഗോപീകൃഷ്ണന് കട്ടയാട്ട്, ഡോ. മാധവന് കോമത്ത്, ശോഭീന്ദ്രന് ഗ്രീന്‍ ട്രസ്റ്റ് ചെയര്മാന് ഡോ.ദീപേഷ് കരിമ്പുംകര, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.സുരേഷ് ബാബു, തിരുവനന്തപുരം പരസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിലെ ടോംസ് അഗസ്റ്റിന്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.കെ.പി. മഞ്ജു, ദേശീയ ഹരിത സേന കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോ ഓര്‍ഡിനേറ്റര്‍ രമേശ് ബാബു. പി, കേരള ജൈവ കര്‍ഷക കൂട്ടായ്മ ചെയര്മാന് സി.പി അബ്ദുറഹ്മാന്, കാലിക്കറ്റ് ബുക്ക് ക്ളബ് ജോയിന്റ് സെക്രട്ടറി ഹരീന്ദ്രനാഥ് എ. എസ്, ശില്പി ഗുരുകുലം ബാബു, ആകാശവാണി സീനിയര്‍ അനൗണ്സര് ബോബി സി. മാത്യു, ദര്‍ശനം ഓണ്‍ലൈന്‍ വായന മുറി സംവാദകന് ബിജു ചാലില്‍, ഷാജുഭായ് ശാന്തിനികേതന്‍, ഇരിങ്ങാടന്‍ പള്ളി ശാന്തി യോഗ വനിത പ്രതിനിധി പ്രസന്ന നമ്പ്യാര്‍, ഭദ്രത സ്വയം സഹായ സംഘം പ്രതിനിധി കൊടമോളി ഗോപി, കൈരളി സ്വയം സഹായ സംഘം പ്രതിനിധി ജഗന്നാഥന് കമ്മാപ്പുനം, കോര്പ്പറേഷന് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി.എസ്. പൊന്നി, ഗ്രീന്‍ കമ്മ്യൂണിറ്റിയിലെ ഷൗക്കത്തലി ഏറോത്ത്, കേരള എഡ്യൂക്കേഷന്കൗണ്സില് ഡയറക്ടര്‍ സതീശന് കൊല്ലറയ്ക്കല്‍, ദര്‍ശനം സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ എം.എന്‍. രാജേശ്വരി, ബാബുനമ്പ്യാലത്ത്, ആബിദ പള്ളിത്താഴം, തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നിക്കല്‍ ഓഫീസര്‍ എം.കെ. ശ്രീകുമാരന്‍, വൈസ് പ്രസിഡന്റ് പി.ടി. സന്തോഷ് കുമാര്‍, ട്രഷറര്‍ കെ.സ്തീശന്‍, കൈരളി സ്വയം സഹായ സംഘത്തിലെകെ.പി. ജഗനാഥന് എന്നിവര്‍ നേതൃത്വം നലകി.
നഗരഹൃദയത്തില്‍ 1 സെന്റ് സ്ഥലത്ത് 70 വൃക്ഷ
തൈകള്‍ നട്ട് മിയാവാക്കി മാതൃക സൂക്ഷ്മവനം ഒരുങ്ങി
