സിയസ്‌കോ തെക്കേപ്പുറം പ്രവാസി ഗ്ലോബല്‍ സംഗമം നടത്തി

സിയസ്‌കോ തെക്കേപ്പുറം പ്രവാസി ഗ്ലോബല്‍ സംഗമം നടത്തി

കോഴിക്കോട് : ഗള്‍ഫില്‍ നിന്നും മടങ്ങി വരുന്നവരുടെ പുനരധിവാസം സാധ്യമാക്കുന്നതിന്നായി പ്രായോഗികമായ ചെറു സംരംഭങ്ങളും നിക്ഷേപ മാര്‍ഗങ്ങളും നിര്‍ദേശിക്കുവാനും മുന്‍ കൈ എടുക്കാനും ഗള്‍ഫിലെയും നാട്ടിലെയും വ്യവസായ പ്രമുഖരോട് സിയസ്‌കോ തെക്കേപ്പുറം ഗ്ലോബല്‍ പ്രവാസി സംഗമം ആവശ്യപ്പെട്ടു.പ്രവാസി വ്യവസായിയും എം.വി. ആര്‍. ക്യാന്‍സര്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനുമായ പി.കെ.അബ്ദുള്ള കോയ ഉദ്ഘാടനം ചെയ്തു.പ്രവാസി പുനരധിവാസവും വ്യവസായ സംരംഭവും നടപ്പിലാക്കാന്‍ സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസ ലോകത്തുനിന്നും മടങ്ങി വന്നവരുടെ പ്രത്യേക ഡാറ്റ സ്വരൂപിച്ച് സംരംഭകത്വ ശില്പശാലകള്‍, ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് വേണ്ട വ്യവസായ സംരംഭങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള വേദി സിയസ്‌കൊ നല്‍കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി വിംഗ് ചെയര്‍മാന്‍ പിവി അഹമ്മദ് പറഞ്ഞു.സിയസ് കൊ വൈസ് പ്രസിഡണ്ട് ഡോ. സഹദ് ബിന്‍ അലി അദ്ധ്യക്ഷതവഹിച്ചു. മുഖ്യാതിഥിയും വാര്‍ഡ് കൗണ്‍സിലറുമായ ടി.പി.എം. ജിഷാന്‍ മുഖ്യ പ്രഭാഷണം നടത്തി.

സിയസ് കൊ ജനറല്‍ സിക്രട്ടറി പി. എന്‍. വലീദ്, പ്രമുഖ പ്രവാസി ഡോ. സി.എം. നജീബ്, പ്രവാസി വ്യവസായി പി.പി. റിയാസ്, സി.എ.ആലിക്കോയ, എ. അബ്ദുറഹിമാന്‍, നൗഫല്‍ ആയിരാം വീട്,
സി.ഇ.വി.അബ്ദുള്‍ ഗഫൂര്‍, ആദം കാതിരിയകം എന്നിവര്‍ പ്രസംഗിച്ചു.അഡ്വ.എന്‍ റഷീദലി, എസ് എം സാലിഹ്,സന്നാഫ് പാലക്കണ്ടി,കെവി അബ്ദുല്‍ ഗഫൂര്‍, സിപിഎം സയ്യിദ് അഹമ്മദ് ,എ എം യാക്കൂബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്ലോബല്‍ മീറ്റ് ചെയര്‍മാന്‍ പി.വി.അഹമ്മദ് കോയ സ്വാഗതവും സിയസ്‌കൊ വൈസ് പ്രസിഡണ്ട് പി.വി. യൂനുസ് നന്ദിയും പറഞ്ഞു.

 

സിയസ്‌കോ തെക്കേപ്പുറം പ്രവാസി ഗ്ലോബല്‍ സംഗമം നടത്തി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *