ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സാമൂതിരിഹയര്‍ സെക്കന്‍ഡറി സ്‌കൂളും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ ചലച്ചിത്ര മേള ‘സിനി കിക്ക് സംഘടിപ്പിച്ചു.

ഫുട്‌ബോളും ജീവിതവും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി മാറി.

ഇറാനിയന്‍ ചലച്ചിത്രം ഓഫ് സൈഡ്, ടിബറ്റന്‍ ചിത്രം ദി കപ്പ്,ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിത കഥ പറയുന്ന പെലെ, ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്, എസ്‌കേപ് ടു വിക്റ്ററി തുടങ്ങിയ ചിത്രങ്ങള്‍ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത സിനിമാ നിരൂപകന്‍ ടി. സുരേഷ് ബാബു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.മോഹന്‍ ബഗാന്‍ മുന്‍ താരവും ഫുട്‌ബോള്‍ പരിശീലകനുമായ വാഹിദ് സാലി മുഖ്യാതിഥി ആയിരുന്നു.എഴുത്തുകാരിയും ചലച്ചിത്രപ്രവര്‍ത്തകയുമായ നവീന വിജയന്‍, സ്‌കൂള്‍ മാനേജര്‍ കൃഷ്ണവര്‍മ രാജ ഡോ. നിഷാന്ത്, ഹരീന്ദ്രനാഥ് ബേബി സുനിത എന്നവര്‍ സംസാരിച്ചു.

 

ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *