കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അര്‍ബുദ അതിജീവിതരുടെ കൂട്ടായ്മ ‘നവ ഉദയം ജീവോത്സവം’ പദ്ധതി നടന് ലാലു അലക്സ് ഉദ്ഘാടനം ചെയ്തു.അസുഖത്തിന്റെ ദിനങ്ങള്‍ മറന്നേക്കൂ, എന്നു കാന്‍സര്‍ അതിജീവിതരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. നിങ്ങള്‍ സുഖം പ്രാപിച്ചെന്നു പൂര്‍ണമായും വിശ്വസിക്കണമെന്നും വീണ്ടും രോഗം വരുമെന്ന സംശയത്തെ ഉപേക്ഷിക്കണമെന്നും ലാലു അലക്സ് അതിജീവിതരോടു പറഞ്ഞു. ഒരു സിനിമ നന്നായി എന്നു കേള്‍ക്കുമ്പോഴുള്ള സന്തോഷത്തെക്കാള്‍ വലുതാണ് കൂടെയുള്ളവര്‍ രോഗത്തെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബത്തിലെ പലരും ചികിത്സാ സാധ്യതകളില്ലാത്ത കാലത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചതിന്റെ വേദന ബേബി മെമ്മോറിയല്‍ ആശുപത്രി ചെയര്മാന് ഡോ. കെ.ജി അലക്സാണ്ടര്‍ പറഞ്ഞു. ആധുനിക ചികിത്സാ സാധ്യതകള്‍ വന്നതോടെ പ്രിയപ്പെട്ട പലരേയും തിരിച്ചു പിടിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ കാന്‍സര്‍ അതിജീവിതരായ നൂറിലേറെ പേര് പങ്കെടുത്തു. ബിഎംഎച്ചിന്റെ നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ബിഎംഎച്ച് സിഇഒ ഡോ. അനന്ത് മോഹന്‍ പൈ, ഡോ. നിതിന്‍ രാജ്, ഡോ. ഷിന്റോ ഫ്രാന്‍സിസ്, ഡോ. ജോണ്‍ ആലപ്പാട്ട്, ഡോ. ധന്യ, ഡോ. ഷെല്വിന് കുമാര്‍, ഡോ. അരുണ്‍ മാത്യു, ഡോ. അജേഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാന്‍സര്‍ അതിജീവിതര്‍ക്കു കരുത്തായി
‘നവ ഉദയം ജീവോത്സവം’
