‘രാധയും ആയിശയും’ ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും

‘രാധയും ആയിശയും’ ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും

കോഴിക്കോട്: ഉസ്മാന്‍ ഒഞ്ചിയം രചിച്ച ‘രാധയും ആയിശയും’ ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും. ദീര്‍ഘ കാലം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം കാക്കപ്പട, എന്റെ വീട് പൊള്ളയാണ്, എസ്.കെ.അശുപത്രിയിലാണ് എന്നീ കൃതികളുടെ കര്‍ത്താവാണ്. കേശവ്‌ദേവ് പുരസ്‌കാരം, ഉറൂബ് അവാര്‍ഡ്, പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം, അക്ഷരം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ട് മുന്‍പ് എഴുത്തിന്റെ ലോകത്തെത്തിയ ഉസ്മാന്‍ ഒഞ്ചിയം ആനുകാലികങ്ങളിലും, സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. നാല്‍പ്പത് വര്‍ഷത്തെ തന്റെ പ്രവാസ ജീവിതം കോര്‍ത്തിണക്കിയ ഉസ്മാന്‍ ഒഞ്ചിയത്തിന്റെ ജീവചരിത്രം ഉടന്‍ പുറത്തിറങ്ങും.

‘രാധയും ആയിശയും’ ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *