സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രന്‍. യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിലാണ് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ എലത്തൂരില്‍ വിജയം ഉറപ്പെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എല്‍ഡിഎഫ് ഭരണം തുടരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ആണ് ഉയര്‍ന്ന പോളിംഗ് എന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
