കുംഭമേള വൈറല്‍ താരം മൈനര്‍; ഭര്ത്താവിനതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു
ഭോപ്പാല്‍: വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണ്. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി. ഏപ്രില്‍ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്.
